Thursday, December 3, 2009

ചിന്മയം, സച്ചിന്മയം !

ചിന്മയാ കോളേജിലെ കുറച്ചു വിശേഷങ്ങള്‍ പറയാം എന്ന് കരുതി തുടങ്ങിയ ഒരു പോസ്റ്റ്‌ ‌....

ഒരു ചെറു കഥയായി, നോവലായി, പിന്നെ ആത്മകഥയായി, ഇപ്പോള്‍ ഏകദേശം ആര്‍ക്കും വേണ്ടാത്ത ഒരു സാധനമായി !

പക്ഷെ കഞ്ചാവ് അടിച്ചിട്ട് ചിരിച്ചാല്‍ പിന്നെ ചിരി നിര്‍ത്താന്‍ പറ്റില്ലാ എന്ന് പറഞ്ഞ പോലെ, എത്ര ശ്രമിച്ചിട്ടും എഴുത്ത് നിര്‍ത്താന്‍ പറ്റുന്നില്ല, അത് ഇങ്ങനെ 'കാണ്ടം, കാണ്ടമായി' തുടര്‍ന്ന് കൊണ്ടിരിക്കുക്കയാണ്.

അടുത്താഴ്ച എങ്കിലും പോസ്റ്റ്‌ ചെയ്യാം എന്ന് വിചാരിക്കുന്നു. ഫോളോവേര്സ് ആരും ഇല്ലാത്തതു കൊണ്ട് ആരോടും മറുപടി പറയണ്ടല്ലോ !

ഇതില്‍ കുറച്ചു കഥാപാത്രങ്ങള്‍ ഉള്ളത് എല്ലാവരും ഓരോ 'വഴിക്കായിട്ടുണ്ട്' എന്ന് കരുതുന്നു.

പോസ്റ്റ്‌ ചെയ്തതിനു ശേഷം എല്ലാവരെയും അറിയിക്കാം.

സന്തോഷം !

1 comment: