Tuesday, December 8, 2009

കര്‍ത്താവ്‌ ക്ഷമിക്കും ! (ഭാഗം 1)

നാളെ നാളെ  നീളെ നീളെ

ഒരാഴ്ച... രണ്ടുമൂന്നാഴ്ച ആയിപ്പോയി, ക്ഷമി !

രണ്ടാം വര്‍ഷം  ‍ ക്ലാസുകള്‍ താഴത്തെ നിലയിലേക്ക് മാറ്റും എന്നറിഞ്ഞപ്പോള്‍ തന്നെ മനസ്സിനൊരു സമാധാനം ആയി. വരാന്തയില്‍ ഇരുന്നുള്ള ഈ പരിപാടി, എന്നുപറഞ്ഞാല്‍ പഠിപ്പ്, മതിയായി. കാര്യം, പെണ്ണുങ്ങളെല്ലാം വരാന്തയുടെ ആ വശത്തും ഞങ്ങള്‍ ഈ വശത്തും, പിന്നെ ലാസ്റ്റ്  ബഞ്ച്കാരായ എന്നെപ്പോലുള്ളവരുടെ കാര്യം പറയണോ. വല്ലപ്പോഴും ഇവളുമാര് പുറത്തു പോകാന്‍ ഇതിലെ നടന്നു പോകുന്നതാണ് ആകെയുള്ള സന്തോഷം. സഹികെട്ട് മെയിന്‍ എടുക്കുന്ന ടീച്ചറെ തന്നെ ലൈന്‍ അടിച്ചാലോ എന്ന് തോന്നിപ്പോയി ! അത്രയ്ക്കു  വിമ്മിഷ്ടം, ശരിക്കും 'വിമ്മിട്ടു' ഒരു ചായ കുടിച്ചപോലെ. അപ്പോഴാണ് ആ വാര്‍ത്ത‍ കേട്ടത്,  സെക്കന്റ്‌   ഇയര് മുതല്‍ ക്ലാസ്സ്‌ എല്ലാം താഴെ, ഒറ്റ മുറിയില്‍. പൂഹോയ് !  പിന്നൊരു ബോണസ്സും ഞങ്ങളുടെ ക്ലാസ്സിലേക്ക് പോകുന്നതും വരുന്നതും പുതിയതായി തുടങ്ങിയ ബിയെ ഇംഗ്ലീഷ് ക്ലാസ്സിനുള്ളിലൂടെ, പോരെ പൂരം. ആകെ കൂടെ ഒരു കുളിര് കോരിയിടുന്ന പോലെ, രാധാകൃഷ്ണന്‍ മാഷ്‌ പറഞ്ഞുത് ആ ക്ലാസ്സിലാകെ 5 ആണുങ്ങള്‍ക്, 20 പെണ്ണുങ്ങളും എന്നാണ്. ആനന്ദലബ്ദിക്ക്   ഇനിയെന്തു വേണം !

ആദ്യ ദിവസം ചെല്ലുമ്പോള്‍ തന്നെ ഒരുതരം തരിപ്പ്, ആദ്യമായി ലേഡീസ് കോളേജില്‍ ചെന്ന പോലെ, എന്റെ ക്ലാസ്സിലെ പെണ്ണുങ്ങള്‍ക്ക്‌ തന്നെ ഇരട്ടി ഭംഗി. ഒരു പറ്റം നവ വധുക്കള്‍ , നടുവില്‍ ഞാനും, ബാക്കി ഉള്ളവന്മാരോക്കെ മാഞ്ഞു പോയ പോലെ.

എത്ര പെട്ടന്നാണ് അവരൊക്കെ നല്ല കൂട്ടുകാരായത്, കാത്തിരുന്ന സന്തോഷം ഇതു തന്നെയോ എന്ന് സംശയം, വയ്കുന്നേരം  ക്ലാസ്സ്‌ വിട്ടപ്പോള്‍....

ഒരു ദിവസം ക്ലാസ്സിലേക്ക് കയറുമ്പോള്‍  ഒരു സംശയം, ക്ലാസ്സ്‌ മാറിപ്പോയോ ? നോക്കുമ്പോള്‍ ബിയെ ഇംഗ്ലീഷ്  ക്ലാസ്സിന്റെ ആദ്യ ദിവസം.

നമ്മുടെ ക്ലാസ്സിലോ നടന്നില്ല... എന്നാല്‍ ഇതില്‍ ഒരു കൈ നോക്കാം.

കൊടുങ്ങല്ലൂര്‍ ഗോപി അഥവാ 'ചാത്തന്‍' , പറഞ്ഞത് 'നമ്മുടെ തൊഴുത്തിലെ പശുന്റെ ഇറച്ചിയെക്കാളും സ്വാദ് ആരാന്റെ തൊഴുത്തിലെ പശുവിന്റെതാണ് ' എന്നാണ് !

ഇങ്ങനെ ഒരു സാഹചര്യം ഒത്തുകിട്ടിയ സ്ഥിതിക്ക് ഒരു കൈ നോക്കാം. മുന്‍പില്‍ നിന്ന് മൂനാമത്തെ ബഞ്ചിലെ ആദ്യത്തെ കുട്ടി കൊള്ളാം. ഞാന്‍  അതിനെത്തന്നെ നോക്കി നോക്കി അങ്ങിനെ മുന്നോട്ടു നീങ്ങുന്നു. അവളും എന്നെ നോക്കുന്നുണ്ട്.
ബൌണ്ടാരിയിലേക്ക് പായുന്ന ബോളിന്റെ പിന്നാലെ ക്യാമറ പോകുന്ന പോലെ ഞാന്‍ നോക്കി നോക്കി അങ്ങിനെ മുന്നോട്ടു നീങ്ങുന്നു !
പെട്ടെന്ന് , കാലില്‍ ആരോ കമ്പിക്കടിച്ച പോലെ ഒരു വേദന.
സംഗതി മേല്പറഞ്ഞ സാധനത്തിനെ നോക്കി നടന്നു നേരെ ഫസ്റ്റ്  ബഞ്ചില്‍ ചെന്ന് കയറിയതാണ്.

വേദന സഹിക്കുന്നതിനെക്കാള്‍ ബുദ്ധിമുട്ടാണ് അത് മുഖത്ത് വരാതെ നോക്കുന്നത്.

'വല്ലതും പറ്റിയോ ?' എന്നോട് ഒരു ചോദ്യം. നോക്കിയപ്പോള്‍ ഒരു കന്യാസ്ത്രീ. ആദ്യ വര്‍ഷ വിദ്യാര്‍ത്ഥിനി. അല്പം സീരിയസ് ആയി തന്നെ ആണ് ചോദ്യം. മുഖത്തൊരു വിഷമം.

'ഇല്ല' അല്ലാതെ എന്ത് പറയാന്‍, നോക്കുമ്പോള്‍ ആദ്യം പറഞ്ഞ കക്ഷി നോക്കിയിരുന്നു ചിരിക്കുന്നു. ഉറപ്പിച്ചു, ഏകദേശം അത് പോയി.നേരെ ക്ലാസ്സില്‍ ചെല്ലുമ്പോള്‍, പട്ടര്‍ പിരിവു തുടങ്ങിയിട്ടുണ്ട്.

നന്നായി മനസ്സില്‍ പറഞ്ഞു. ഇന്നിനി ഇരുന്നിട്ടും കാര്യമില്ല, മനസ്സ് ചത്തു. രാജഗോപാലും ഞാനും പട്ടരും കൂടി പുറത്തേക്കു പോകുമ്പോള്‍, ഒരുപ്രാവശ്യം കൂടി ഒന്ന് നോക്കി, എന്നെ കണ്ടതും ഒരു ചിരി, അപ്പോള്‍ നൂറു ശതമാനം ഉറപ്പായി. ആ അത് പോയി ...

കോലോത്തും പാടം, കോവിലകത്തു പാടമാണ്, ഷാപ്പിലേക്ക് നടക്കുമ്പോള്‍ ഞാന്‍ രാജഗോപലനോട് പറഞ്ഞു, 'ആ മൂന്നാം ബഞ്ചില്‍ ഇരിക്കുന്നവളെ നീ കണ്ടോ, ഞാനൊന്നു നോക്കി വന്നതാ അപ്പോളേക്കും കുളമായി'.

'എടാ ഒരു ദിവസം കൊണ്ട് കുളവും കിണറും ഒന്നുമാവില്ല, നമുക്ക് നാളെ ഒക്കെ ശരിയാക്കാം' രാജഗോപാലന്റെ വക ധൈര്യം.

'ഒന്ന് മിണ്ടാണ്ട്‌ വാടാ, ഷാപ്പില്‍ രണ്ടാം അളവ് വരനെനു മുന്‍പ് ചെന്നില്ലെങ്ങില്‍ സാധനാ മാറും, അതിന്റെടെലാ ഒരു വക എടവാട്' പട്ടരുടെ വക, അവന്‍ നല്ല കുട്ടിയാണ്. സ്നേഹം മാത്രം ഉള്ളവന്‍, 'കണ്ടോ അവന്റെ ഒരു ആത്മാര്‍ത്തഥാ' !

കണ്ണന്കുട്ടിയും സുഗതനും എത്തിയിട്ടുണ്ട്, അപ്പോള്‍ സംഗതി ഇപ്പൊ അളന്നു കഴിഞ്ഞിട്ടേ ഉള്ളു. സുഗതന്റെ കള്ളിന്റെ അളവ് കഴിഞ്ഞാല്‍ അവിടെ നിന്ന് തന്നെ കണ്ണന്കുട്ടി രണ്ടു ഗ്ലാസ്‌ അടിക്കും. അതൊരു പതിവാണ്. (നമ്മുടെ അയ്‌ എം വിജയന്‍റെ ഗഡീസാനു രണ്ടു പേരും. ഒരുമിച്ചു കളിച്ചു നടന്നവര്‍. സുഗതന്‍ പറയണത് 'മുടിഞ്ഞ ഭാഗ്യണ്ട ഗടിക്ക്, അല്ലെങ്ങില്‍ ഞങ്ങള് രണ്ടാളും ടീമാലവണ്ടാതല്ലേ ? എപ്പോ എന്തായി... അവന്‍ പോലീസില്, ഞാന്‍ തെങ്ങുംമല്‍'.)

മുംമൂന്നെണ്ണം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ തിരിച്ചിറങ്ങി, 12 മണിയായി. 1230നു ഉണ്ണാമണി, ന്ച്ചാല്‍ ലഞ്ച് ബെല്ല്. തിരിച്ചു ക്ലാസ്സിലേക്ക് കയറുമ്പോള്‍ ഇംഗ്ലീഷ് ക്ലാസ്സില്‍ ആകെ ഉള്ളത് നാലഞ്ചു പേര്‍ മാത്രം. സൂക്ഷിച്ചേ പോകാവു. ആരെങ്ങിലും സ്മെല്ല് അടിച്ചു ചെന്ന് പറഞ്ഞു കൊടുത്താല്‍, തീര്‍ന്നു.... പിന്നെ സന്തോഷമായി പിരിയാം. അത് കൊണ്ട് സിഗരറ്റിന്റെ പുക അവസാനിക്കുന്നതിനു മുന്‍പ് നമ്മടെ സീറ്റില്‍ എത്തണം. നമ്മടെ ക്ലാസ്സിലുള്ളവരുടെ വിധി ആര്‍ക്കും മാറ്റാന്‍ കഴിയില്ലല്ലോ. അവരനുഭവിക്കട്ടെ !

മിനിയും രജിതയും നമ്മളെ കാണുമ്പോ തന്നെ പറയും 'എത്തി കള്ളും വണ്ടികള്‍, നമ്മുടെ കയ്യിലെ കാശ് കൊടുത്തു നമ്മള്‍ തന്നെ സഹിക്കാണല്ലോ ഇതു'. അവര്‍ക്കെന്തും പറയാം, കാരണം അവരാണ് ഞങ്ങളുടെ രക്ഷിതാക്കള്‍. എന്ന് വെച്ചാല്‍ എന്തെങ്ങിലും പോക്കറ്റ്‌ മണി തരുന്നവര്‍. മാത്രമല്ല ചുരുങ്ങിയ സമയത്തിനുള്ളില്‍ ക്ലാസ്സില്‍ ഒരു ജാഡ ഗ്രൂപ്പും നാടന്‍ ഗ്രൂപ്പും ഉണ്ടായി. നാടന്‍ ഗ്രൂപ്പുകാരാണ് മേല്പരഞ്ഞവര്‍, കൂടെ അംബികയും, പാത്തുമ്മയും, ഏലിയമ്മയും. ക്ലാസ്സിലെ ദുര്‍ബലരായ മറ്റു ആണ്‍ കുട്ടികള്‍ക്ക് ഒരഭിപ്രായവും ഇല്ലായിരുന്നു. ഫസ്റ്റ് ഇയറിലെ ആദ്യത്തെ അടിയോടു കൂടി, അതും ഫൈനല്‍ ഇയറിലെ ഒരു ടീമിനെ, ക്ലാസ്സില്‍ ഞങ്ങള്‍ക്ക് ഒരെതിര്‍ വായ ഉണ്ടായിരുന്നില്ല. ജാഡ ഗ്രൂപ്പ്‌  മറ്റേ ദുര്‍ബലന്‍ മാരുടെ കൂടെ ഒതുങ്ങി കഴിഞ്ഞിരുന്നു. സന്തോഷം :)

(നന്നായാല്‍ തുടരും, ഇല്ലെങ്ങില്‍ നന്നായില്ല ഇന്നു പറഞ്ഞ മാന്യദേഹത്തിനോഴിച്ചു ബാക്കിയുള്ളവര്‍ക്ക് വേണ്ടി എന്തായാലും തുടരും, തുടങ്ങിപ്പോയില്ലേ ?)

3 comments:

  1. bhasha kollam....muzhuvanum vayikkan kazhinjilla...iniyum ezhuthuka...

    ReplyDelete
  2. നന്നായാല്‍ തുടരും, ഇല്ലെങ്ങില്‍ നന്നായില്ല ഇന്നു പറഞ്ഞ മാന്യദേഹത്തിനോഴിച്ചു ബാക്കിയുള്ളവര്‍ക്ക് വേണ്ടി എന്തായാലും തുടരും- ഇതെനിക്ക് ഇഷ്ടപ്പെട്ടു..

    ReplyDelete