Tuesday, December 8, 2009

കര്‍ത്താവ്‌ ക്ഷമിക്കും ! (ഭാഗം 2)

(വല്ലവരും ഫോളോ ചെയ്തു തുടങ്ങുന്നതിനു മുന്‍പ്, എഴുതിയത് പോസ്റ്റ്‌ ചെയ്യാം ഇന്നു തീരുമാനിച്ചു, അല്ലെങ്കില്‍ കണ്ണില്‍ക്കണ്ട അവന്‍ മാറും, അവള് മാറും കമന്റ്‌ എഴുതാന്‍ തുടങ്ങും :)



മലയാളം മാത്രം വേറൊരു ക്ലാസ്സില്‍ വച്ചാണ്, കാരണം രണ്ടോ മൂന്നോ മലയാളം ബാച്ചുകളെ ഒരുമിച്ചു ചേര്‍ത്താണ് ക്ലാസ്സ്‌, അതുപോലെ ഹിന്ദിക്കാരെയും. പിന്നൊരു ഗ്രൂപ്പ്‌ സംസ്കൃതമാണ്, ഉപരി വര്‍ഗം. ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു നടന്നു വരുമ്പോള്‍ എല്ലാവരും കൂടി ചിരിച്ചു മറിഞ്ഞു ചെന്ന് പെട്ടത് വൈസ് പ്രിന്‍സിയുടെ, രാമന്ക്കുട്ടി സാറ്, മുന്‍പില്‍. മുന്‍പ് ക്ലാസ്സില്‍ 'രാമന്കുട്ടിക്കു പെണ്ണുവേണം' എന്നെഴുതി വച്ചത് കണ്ടപ്പോള്‍ മുതല്‍ അങ്ങേര്‍ക്കു ഞങളെ സംശയം ഉണ്ട്.

പുള്ളി ഒരു കണ്ടു പിടുത്തം നടത്തിയ പോലെ ഒരു ചോദ്യം 'എന്താടോ പെണ്‍കുട്ടികളെ കളിയാക്കുന്നത് ?' എന്നോട് തന്നെ.
 'ഇതു എന്റെ ക്ലാസ്സിലെ കുട്ടികള്‍ തന്നെ ആണ് സാറേ' ഞാന്‍ സത്യത്തില്‍ ഒന്ന് ഷോക്ക്‌ ആയിരുന്നു. വിച്ചരിക്കാതെയാണല്ലോ അങ്ങേരു പാര വെച്ചത്.
 'അതുകൊണ്ട് ? തനിക്കു കളിയാക്കാം അല്ലെ ? ഓഫീസിലേക്ക് നടക്ക്.' അങ്ങേരു വിടാന്‍ ഭാവമില്ല.
അപ്പോള്‍ പിന്നെ പറഞ്ഞു നിന്നട്ട് കാര്യമില്ല. സംഗതി പ്രിന്‍സിപ്പാളിന്റെ അടുത്തേക്കാണ്‌, സസ്പെന്‍ഷന്‍ ഉറപ്പാണ്‌.

സംഭവം നടക്കുന്നത് നമ്മള്‍ ഉന്നം വെച്ച ഇംഗ്ലീഷ് ബാച്ചില്‍ വെച്ച്, മാത്രമല്ല പെട്ടത് ഞാന്‍ മാത്രവും. മറ്റു പഹയന്മാരോക്കെ യേത് വഴിക്ക് വലിഞ്ഞു എന്നറിയില്ല. അപ്പൊ ഞാന്‍ മനസ്സില്‍ കണ്ടത് വടി കുത്തി പിരിഞ്ഞു. വരുന്നത് വരട്ടെ. നേരെ പ്രിന്‍സിപ്പലിന്റെ അടുത്ത്. ഭാഗ്യം........... ഒരു വാന്നിങ്ങില്‍ സംഭവം ഒതുങ്ങി. പക്ഷെ ഇംഗ്ലീഷ് ബാച്ച് കൈ വിട്ടു പോയല്ലോ എന്നോര്‍ക്കുമ്പോ ഒരു വിഷമം.

രാമന്കുട്ടീ .... ഇനി എന്ത് 'മാഷ്‌' പുല്ല് !
ഞാന്‍ ശരിക്കും വില്ലനായി !

തിരിച്ചു നടക്കുമ്പോള്‍ ഒരു വിഷമം എവിടേയോ, ചെയ്യാത്ത കുറ്റത്തിനല്ലേ അങ്ങേരു നമ്മളെ ചീത്ത കേള്പ്പിച്ചത്. കൊടുക്കണം ഒരു പണി, ഉറപ്പിച്ചു. ഇംഗ്ലീഷ് ക്ലാസ്സില്‍ കേറുമ്പോള്‍ ഒരു ചമ്മല്‍.
'എന്തായി, പ്രശ്നം വല്ലതും ഉണ്ടോ ?' നോക്കുമ്പോള്‍ വീണ്ടും കന്യാസ്ത്രി.
'ഇല്ല, ഒരു വാണിംഗ്' ഞാന്‍ പറഞ്ഞു.
'കര്‍ത്താവെ, നീ കാത്തു.' ഞാന്‍ അമ്പരപ്പോടെ അവരെ നോക്കി. എന്റെ നോട്ടം കണ്ടപ്പോഴാണ് അവര്‍ക്ക് ശരിക്കും സ്ഥലകാല ബോധം ഉണ്ടായത്. ഉണ്ടായ ഭാവമാറ്റം പെട്ടെന്ന് മാറ്റി കൊണ്ട് അവര്‍ സീറ്റിലേക്ക് തിരിച്ചു പോയി. പിന്നെയും ആരൊക്കെയോ ഇതു തന്നെ എന്നോട് ചോദിച്ചു, അതെ മറുപടി തന്നെ കൊടുത്തു കൊണ്ട് ഞാന്‍ ക്ലാസ്സിലേക്ക് ചെന്ന്.

അവിടെ, നമ്മടെ ക്ലാസ്സില്,  വടിവാള് മുതല്‍ മിസൈല്‍ വരെ വാങ്ങുന്ന കാര്യത്തില്‍ തീരുമാനമായി.
പ്രതികാരം ചെയ്യാന്‍ !
ദിനേശന്‍ പറയുന്നത് വാടാനപ്പള്ളിയില്‍ നിന്നും വേണമെങ്ങില്‍ ആളെ ഇറക്കമെന്നാണ്. അവസാനം നന്ദന്റെ നിര്‍ദേശം കയ്യടിച്ചു പാസ്സാക്കി. കോളേജ് ഡേ ചാര്‍ജ് നമ്മുടെ ശത്രുവിനാണ്. അത് കലക്കാം. എല്ലാവര്ക്കും സന്തോഷം.

ലുസിയയുടെ അടുത്തുള്ള വൈന്‍ ഷോപ്പില്‍ ഇരിക്കുമ്പോളാണ് പട്ടര്‍ ആദ്യമായി ജിന്‍ പരിചയപ്പെടുത്തുന്നത്, മണം ഉണ്ടാവില്ലന്നു മാത്രല്ല, നാരങ്ങ പിഴിഞ്ഞടിക്കാന്‍ നല്ല സുഖവും. പക്ഷെ ആദ്യ ദിവസം സംഗതി പാളി. സംഭവം ഒരു പൈന്റു രണ്ടാള്‍. കളി മാറി.നല്ല ഫിറ്റ്. തിരിച്ചു ദിഎഫേയുടെ മുന്നിലിരിക്കുമ്പോ തലക്കകത്ത് പൂരത്തിന്റെ വെടിക്കെട്ടാണ് നടക്കുന്നത്.

രാമന്‍, ന്ച്ചാല്‍ പട്ടര്‍, എന്നോട് ' ഡാ കൊളാവോ ?'. 'ഏയ്‌, ലഞ്ച് ബ്രേയ്ക്കിനു നമുക്കകത്തു കേറാം' എനിക്ക് നല്ല ധൈര്യം. രണ്ടെണ്ണം ചെന്നാല്‍ ഞാന്‍ പിന്നെ ഹനുമാനാണ്. കണ്ണാടി നോക്കുമ്പോള്‍ അല്ലാതെയും ! ദയവായി പൊങ്ങച്ചം പറയുകയാണ്‌ എന്ന് കരുതരുത്, ആത്മ പ്രശംസ എനിക്ക് തീരെ ഇഷ്ടമല്ല (കടപ്പാട് 'അധോലോക ദാമോദരന്‍)

ആരെയെങ്ങിലും തല്ലാന്‍ കിട്ടിയാലേ അടങ്ങൂ. തല്ലുകിട്ടിയാല്‍ എന്ന് ശത്രുക്കള്‍ പറയും !

ബെല്ലടിച്ചു... ഞങ്ങള്‍ രണ്ടു പേരും കൂടി ക്ലാസ്സിലേക്ക് നടന്നു. ആടാതിരിക്കാന്‍ ബലം പിടിക്കുന്നത്‌ കൊണ്ട് സ്റെപ്പ് തെറ്റുന്നുണ്ട്‌. പക്ഷെ ഞങ്ങള്‍ നോര്മലാണ്, സന്തുഷ്ടരുമാണ്.
ഇംഗ്ലീഷ് ക്ലാസ്സില്‍ ആകെ കൂടി ചോറിന്റെയും മെഴുക്കു പുരട്ടിയുടെയും മണം. ആരൊക്കെയാണ് ഇരിക്കുന്നത് എന്ന് ശരിക്കും അങ്ങോട്ട്‌ പിടികിട്ടുന്നില്ല. ഒരു മങ്ങല്. പക്ഷെ കന്യാസ്ത്രീയെ മാത്രം മനസ്സിലായി, മൊത്തം ഒരു വെളുപ്പല്ലേ !

നടന്നു പോക്കുന്നതിനിടയില്‍ പതുക്കെ ഒന്ന് സൈഡ് ചെരിഞ്ഞു കൊണ്ട് ഞാന്‍ അവരോടു പറഞ്ഞു 'ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ'.

ആ പാവം ഊണ് കഴിച്ചു കൊണ്ടിരിക്കുകയാണ്. ഒറ്റ നോട്ടത്തില്‍ തന്നെ പുള്ളിക്കാരത്തിക്ക് ഞങ്ങളുടെ അവസ്ഥ മനസ്സിലായിക്കാണണം. വായിലിരിക്കുന്ന ചോറ് ഇറക്കണോ തുപ്പണോ എന്നസംശയം ഒരു നിമിഷം. അടുത്ത നിമിഷം അത് കഷ്ട്ടപ്പെട്ടു ഇറക്കുന്ന ഭാവപ്പകര്‍ച്ച. പിന്നെ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഭാവത്തില്‍ ഒരു മറുപടി 'ഇപ്പോഴും എപ്പോഴും സ്തുതി..... യായിരിക്കട്ടെ' ഇടക്കൊരു വിക്കല്‍.

'ചോറ് മിച്ചമുണ്ടോ സിസ്ടരെ ?' എന്റെ ചോദ്യം ന്യായമാണെന്ന് അവര്‍ക്ക് തോന്നിക്കാന്നന്നം.
'ഉണ്ട്, കുറച്ചു ഞാന്‍ എടുത്തതാണ്. ബാക്കി എടുത്തോളൂ.'
'വേണ്ട, നാളെ മുതല്‍ ചോറ് കുറച്ചു കൂടുതല്‍ കൊണ്ടുവന്നാല്‍ മതി, ഇപ്പൊ ഇതു താന്‍ തന്നെ കഴിച്ചോളൂ' എന്റെ 'താന്‍' എന്ന സംബോധന കൂടി ആയപ്പോള്‍ അവര്‍ക്ക് ഏകദേശം ബോധം പോകുമെന്ന അവസ്ഥ ആയി.

പാമ്പായി നില്‍ക്കുമ്പോള്‍ നമുക്ക് എന്തൂട്ട് അച്ഛനും കന്യാസ്ത്രീയും !

അതൊരു ശീലമായി. എങ്ങനെ ആണെന്നറിയില്ല, കന്യാസ്ത്രീയെ കാണുമ്പോഴൊക്കെ പറയും 'ഈശോ മിശിഹാക്ക് സ്തുതിയായിരിക്കട്ടെ'. അവര്‍ ചിരിച്ചു കൊണ്ട് തിരിച്ചും പറയും 'ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ'. ആദ്യത്തെ ആ വിക്കല്‍ പിന്നെ ഉണ്ടായിട്ടില്ല എന്ന് മാത്രം.

(അടുത്ത ഭാഗം പോസ്റ്റ്‌ ചെയ്യാരാവുമ്പോള്‍, ആരെങ്ങിലുമൊക്കെ വരുമെന്ന് കരുതാം അല്ലെ ? പുര നിറഞ്ഞ പെണ്ണിന്റെ സ്ഥിതി ആകുമോ ഈ പോസ്റ്റിന്റെ ?)

5 comments:

  1. Dear..
    vaayichu.. ithoru big canvas alle, appol ithirikoodi valuthaakki ezhutham ennu thonnunnu. Ente abhiprayam mathram aanu. Thallam or kollam! Anyway.. ezhuthi thudangiyallo.. congrats

    ReplyDelete
  2. Yeah you were right, thats why I couldn't stop myself.

    Even without knowing the exact scope of the frame, but the frame itself is showing me the depth.

    Thanks Ani

    ReplyDelete
  3. Dear surian .... i really enjoying the first two episodes..appol vellamadi valare nerthee thanne undayirunnallee.. edaa dushtaaa njan ninte oru shishyan ayirunnu alle? pranamam guru.....

    ReplyDelete
  4. ha ha

    ennu theerthu parayaan pattilla

    Veroru vidhathil neeyum puliyayirunnallo

    namovakam

    ReplyDelete