Saturday, December 26, 2009

കര്‍ത്താവ്‌ ക്ഷമിക്കും ! (ഭാഗം 6)

(--ക്ഷ്ഹ- (ന്ച്ചാല്‍ സാക്ഷാല്‍  --xh-) ആരെയെങ്ങിലും രണ്ടാളെ കൊണ്ട് കൂടി കമന്റ്‌ എഴുതിക്കണം. ഒരു രക്ഷയും ഇല്ല.  എന്റെ കമ്പനിയില്‍ ഒരു നിയമം പാസ്സാക്കണം എന്നുണ്ട്, ഇനി മുതല്‍ എല്ലാ എമ്പ്ലോയ്സും HOയുടെ പോസ്റ്റ്‌ വായിച്ചു കമന്റ്‌ എഴുതിയാല്‍ മാത്രമേ സാലറി അപ്ഡേറ്റ് ആകൂ എന്ന്.  മലയാളം അറിയാത്തവര്‍ അത് പഠിക്കട്ടെ ആദ്യം, എന്തേ ?)


ചിക്കന്‍ മസാല, പൊറോട്ട, ഒമ്ലെറ്റ്, കോഫി, ഐസ്ക്രീം അങ്ങിനെ അങ്ങിനെ ഒരു നല്ല ഓര്‍ഡര്‍ ഞാന്‍ നടത്തി.  മെനു കാര്‍ഡ്‌ കാണാത്തത് കൊണ്ട് അവള്‍ക്കും സന്തോഷം !


സാധനങ്ങള്‍ വരാന്‍ വെയിറ്റ് ചെയ്യുമ്പോള്‍ ആന്‍ എന്നോട് പറഞ്ഞു 'അന്ന് സുര്യന്‍ ചെയ്ത ഉപകാരം ഒരിക്കെലും മറക്കില്ല'
'സന്തോഷം' അത്'  അത് നിനക്കൊരു ഉപകാരവും ചാത്തനുള്ള ഒരു പലഹാരവും ആയിരുന്നു !.  ഞാന്‍ മനസ്സില്‍ പറഞ്ഞു.


'സുര്യന്‍ ആന്നങ്ങിനെ പറഞ്ഞില്ലായിരുന്നെങ്ങില്‍ എന്തൊക്കെ സംഭിവിക്കുമായിരുന്നു ?'
'എന്ത് സംഭവിക്കാന്‍ ?' ദൈവമേ പണ്ടാരത്തിന് വല്ല ഗര്‍ഭവും ആയിരുന്നോ ? നേരത്തെ വിചാരിച്ച പോലെ അബോര്‍ഷനായോ ?


എന്നെയും കൊണ്ട് അയാളുടെ വീടും നാടുമൊക്കെ കാണിക്കാന്‍ കൊണ്ട് പോകാം എന്ന് പറഞ്ഞിരുന്നു. അതിന്നായി ഞാന്‍ വീട്ടില്‍ നുണയും  പറഞ്ഞു. ഒരു ദിവസത്തേക്ക് ഫ്രെണ്ടിന്റെ വീട്ടില്‍ പോകും എന്നൊക്കെ, ഹോ ഓര്‍ക്കാന്‍ കൂടി വയ്യ'


പിന്നെ കാണിക്കാന്‍ പറ്റിയ സ്ഥലം, 'കോണത്ത് കുന്ന്‍' എന്ന  വൃത്തികെട്ട പേരുള്ള ആ സ്ഥലം ലോസ് അന്ജെലെസ് അല്ലേ ! 


എടാ ചാത്താ, നീ ഇത്രയൊക്കെ ഒപ്പിച്ചു വച്ചിരുന്നു അല്ലേ, വെറുതെ അല്ല അവന്‍ അമ്മാതിരി വെള്ളമടി നടത്തിയത്.


സാധനം ജസ്റ്റ്‌ മിസ്സ്‌ അല്ലേ, അതിനെ ജസ്റ്റ്‌ മിസ്സിസ് ആക്കാനുള്ള പരിപാടിയല്ലേ പൊളിച്ചടുക്കിയത്‌ !


മാത്രമല്ല ഒരു  മട്ടന്‍  ബിരിയാണിയുടെ മണം, അതോ ബിരിയാണി സദ്യയുടെ ആണോ മണം അടിക്കുന്നത് ?. (ഹോട്ടലിന്റെ അടുക്കളയില്‍ നിന്നാണോ എന്ന് ആലോചിക്കണ്ട അവിടെനിന്നോന്നും അല്ല, എന്റെ മുന്നില്‍ നിന്നും തന്നെ ആണ്, ആന്‍ മേരി, മട്ടന്‍ ബിരിയാണി വിത്ത്‌ ജോണി വാക്കര്‍ !)


മകനെ സൂര്യാ, നിന്റെ എവിടെയോ ഒരു മറുക് മുളക്കുന്നുണ്ട്‌ !


'ഓഹോ, അങ്ങിനെ ഒക്കെ ഉണ്ടായോ ? ആന്‍ അത്തരം കാര്യങ്ങള്‍ വളരെ ആലോചിച്ചേ ചെയ്യാവൂ, ഇപ്പോള്‍ എന്തായാലും രക്ഷപ്പെട്ടു, പക്ഷെ എല്ലായ്പ്പോഴും അങ്ങിനെ ആകണം എന്നില്ല, എനിക്ക് ആനിനോടുള്ള ഇഷ്ടം കൊണ്ട് പറഞ്ഞതാണ്'. കിടക്കട്ടെ ഒരു പണി. ഇങ്ങനെ തരം കിട്ടുമ്പോള്‍  ഓരോന്ന്  ഇറക്കി  കൊടുത്താലേ  നമ്മുടെ  കാര്യം നടക്കുകയുള്ളു.


'താങ്ക്സ്, ശരിയാണ്, സൂര്യന്‍ പറഞ്ഞത്.' ആനിന്റെ കണ്ണില്‍ രണ്ടു പൂത്തിരി കത്തി. ചെറുതാണ് പക്ഷെ നല്ല കളര്‍ !
'ഇതു സൂര്യന് !' ആന്‍ ഒരു പാക്കറ്റ് എടുത്തു മുന്നില്‍ വച്ചു. ദൈവമേ 'കെല്‍വിന്‍ ക്ലൈന്‍'. ഒരു 4000  രൂപയെങ്ങിലും വിലയാകും. അപ്പൊ ഈ പൂത്തലയത്തിയുടെ കയ്യില്‍ കാശുണ്ട്.
'താങ്ക്സ്'
'ഡാഡി ഗള്‍ഫില്‍ നിന്നും കൊണ്ട് വന്നതാണ്' അങ്ങിനെ വരട്ടെ, അപ്പോള്‍ തന്ത ഗള്‍ഫില്‍, തള്ളയോ ?
മനസ്സ് വായിച്ച പോലെ ആന്‍ പറഞ്ഞു 'മമ്മിയും'
നന്നായി, ഇനി അവസാനം ഇവള്‍ ഒറ്റയ്ക്ക് ഒരു വീട്ടില്‍ ആണ് താമസം എന്ന് പറയുമോ ? എന്റെ ദൈവമേ !


'കൊച്ചു പുസ്തകത്തിലെ കഥ വായിക്കുന്നവന്റെ പോലെ എന്റെ മനസ്സില്‍ പല പല ചിന്തകള്‍ വന്നു പോയിക്കൊണ്ടിരുന്നു !'


'അപ്പോള്‍ വീട്ടില്‍ വേറെ ആരുണ്ട്‌ ?' ഞാന്‍ ആര്‍ത്തിയോടെ ചോദിച്ചു.
'അനിയനും മുത്തശ്ശിയും, അനിയന്‍ ആറാം ക്ലാസ്സില്‍ പഠിക്കുന്നു'


അപ്പോള്‍ 'കുട്ടി സൈക്കിള്‍' പാകത്തില്‍ ഒരനിയനും 'CC' അടച്ചു കഴിയാറായ ഒരു തള്ളയും ! നല്ല കുടുംബം !


'അത്രയേ ഉള്ളു ?' എനിക്ക് സന്തോഷം അടക്കാന്‍ കഴിയുന്നില്ല.
'പിന്നെ എന്റെ അങ്കിളും ഫാമിലിയും അടുത്താണ് താമസം'
'അടുത്തെന്ന് പറഞ്ഞാല്‍ ?' ഒന്ന് കണ്‍ഫേം ചെയ്തേക്കാം.
'തൊട്ടടുത്ത്‌, ഒരു മതിലിന്റെ വെത്യാസം'
'അങ്കിള്‍ എന്ത് ചെയ്യുന്നു ?' ആ പണ്ടാരക്കാലന്‍ കൂടി ഗള്‍ഫില്‍ ആണെങ്ങില്‍ രക്ഷപ്പെട്ടു, ആന്റിയെയും ഒന്ന് പരിചയപ്പെടാമല്ലോ !


'അങ്കിള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആണ്, ഒല്ലൂര്‍ സ്റ്റേഷനില്‍'


ഭും !  വീണ്ടും വെടി പൊട്ടി ! ഗര്‍ഭം കലക്കി തന്നെ ! വീര്‍ത്തു വന്നതെല്ലാം (വീര്‍പ്പിച്ചതല്ല, തനിയെ സംഭവിച്ചതാണ്) ഒരു നിമഷം കൊണ്ട് ശും !


പക്ഷെ നമ്പ്യാര് തോല്‍ക്കില്ല, തമ്പ്രാന്‍ ആവേണ്ടത് എന്റെ മാത്രം ആവശ്യമല്ലേ  !


വീടേ പോയിട്ടുള്ളൂ, മറ്റു ലോക്കെഷന്‍സ് എല്ലാം ക്ലിയര്‍ ആണ്.


'അത് നന്നായി, ഇനി ഇപ്പോള്‍ എന്തെങ്ങിലും കേസ് ഉണ്ടായാല്‍ ആനിനെ വിളിച്ചാല്‍ മതിയല്ലോ ?' ഞാന്‍ ഭാവമാറ്റം പരമാവധി മറയ്ക്കാന്‍ ശ്രമിച്ചു. ഒരു വിധം വിജയിക്കുകയും ചെയ്തു.


'ഓ, പിന്നെന്താ, ഇപ്പോള്‍ വേണമെങ്കിലും വിളിക്കാല്ലോ, ഞാന്‍ എന്റെ നമ്പര്‍ തരാം !'
'താങ്ക്സ്' ചോദിക്കാതെ നമ്പര്‍ കിട്ടിയ സന്തോഷം എനിക്കും !


ഭക്ഷണം വന്നു. ഒരുമാതിരി നിശബ്ദമായി തന്നെ  ഫിനിഷ് ചെയ്തു. ബില്ല് കൊണ്ട് വന്നു. നോക്കിയപ്പോള്‍ 980 രൂപ. ദൈവമേ ചതിക്കുമോ ?  ഇത്രയും ബില്‍ കാണുമ്പോള്‍ അവള്‍ മുഖം തിരിക്കുമോ ? ഇതു വരെ ആലോചിച്ചു കൊണ്ടുവന്ന കാര്യങ്ങള്‍ എല്ലാം പോളിയുമോ ? ആങ്ങിനെ പല സംശയങ്ങളുടെ ഫ്ലാഷ് ന്യൂസ്‌കള്‍ എന്റെ മനസ്സില്‍ ഓടി വന്നു.


പക്ഷെ എല്ലാ സംശയങ്ങളെയും തൂത്ത് മാറ്റി യാതൊരു ഭാവ വെത്യാസവും ഇല്ലാതെ ആ ബില്‍ കൊടുത്തു എന്ന് മാത്രമല്ല 50 രൂപ ടിപ്പും കൊടുത്തു.


VKN  പറഞ്ഞപോലെ 'പണത്തോടുള്ള അവളുടെ പുച്ഛം !  മുഷിയില്ലാ, തീരെ മുഷിയില്ലാ'


'താങ്ക്സ് ആന്‍' ഞാന്‍ ഒരു ഷേക്ക്‌ ഹന്ടിനായി  കൈ നീട്ടി. ഒരവസരം വരുമ്പോള്‍ ഉപയോഗിച്ചില്ലേങ്ങില്‍ പിന്നെ അതോര്‍ത്തു സ്വയം 'കൈ പിടിക്കേണ്ടി' വരും എന്നാണ് ഗുരു 'സൂറായി ബെന്നി' പറഞ്ഞിരിക്കുന്നത്. (കക്ഷി 'ഇതിന്റെ' ഒരു ഉസ്താദ് ആണ്)


'വെല്‍ക്കം' ദാ വരുന്നു ആനിന്റെ കയ്യ്. ചാടി പിടിച്ചു ഞാന്‍.  ജെല്ലി ബാഗിന് ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്ത പോലെ. എന്തൊരു സോഫ്റ്റ്‌ !  മനസ്സില്‍ പിന്നെയും 'ദുഷ്ട  വിചാരങ്ങള്‍'.


(ദയവു ചെയ്തു ആരും പ്രലോഭനങ്ങളില്‍ വശംവദര്‍ ആകരുത്)


ഏകദേശം അറുപതു എണ്ണുന്ന സമയം വരെ ആ കൈ ഞാന്‍ വിട്ടില്ല. അവളുടെ കണ്ണില്‍ വീണ്ടും ഒരു സെറ്റ് പൂത്തിരി കൂടി കത്തിച്ചു.  കണ്ണ് ചെറുതായി നനഞ്ഞിരിക്കുന്നു.  ഞാന്‍ ആ കണ്ണില്‍ തന്നെ നോക്കിയിരുന്നു.  മനസ്സില്‍ 'ആന്‍ ആന്‍' എന്ന് വിളിച്ചുംകൊണ്ട്. ആനിന്റെ ചുണ്ടുക്കള്‍ ചെറുതായി വിറക്കുന്നുണ്ട്‌.


മതി, ഇല്ലെങ്ങില്‍, 'നാളെ' പ്ലാന്‍ ചെയ്തു നടക്കേണ്ട കാര്യം ഇവിടെ നടക്കും. ഞാന്‍ കൈ വിട്ടു. ഞാന്‍ കൈ എടുത്തു കഴിഞ്ഞിട്ടും വളരെ പതുക്കെയാണ് ആന്‍ കൈ എടുത്തത്‌. ഏകദേശം കാര്യങ്ങള്‍ ഞാന്‍ വിചാരിച്ച വഴിക്ക് വരുന്നുണ്ട്.


'ആട്ടെ എന്നാണ് ആന്‍ അവന്റെ വീട്ടില്‍ പോകാന്‍ തീരുമാനിച്ചിരുന്നത് ?'


(ഉദ്ദേശം മനസ്സിലായല്ലോ, ആ ഡേറ്റ് കഴിഞ്ഞിട്ടില്ലെങ്ങില്‍ . . . . . . . .  . . . . . . .)‍


'അതോ അത് വ്ഷുവിന്റെ  തലേ  ദിവസം തന്നെ,  നമുക്ക് അന്നൊന്നും ക്ലാസ്സ്‌ ഇല്ലല്ലോ ?'


ഭാഗ്യം അടുത്തടുത്ത്‌ വരുന്നു, വിഷുവിനു ഇനി രണ്ടാഴ്ച ഉണ്ട്. 'സൂറായിയെ' ഒരിക്കല്‍ കൂടി മനസ്സില്‍ ധ്യാനിച്ച് ഒറ്റ ചോദ്യം.


'എന്നാല്‍ അന്ന് നോക്കൊന്നു കറങ്ങിയാലോ, ചുമ്മാ..... എന്തായാലും താന്‍ വീട്ടില്‍ പെര്‍മിഷന്‍ എടുത്തിട്ടുണ്ട്. അത് വെറുതെ കളയണോ ?'  കര്‍ത്താവേ !!!


ഒരു നിമിഷം കഴിഞ്ഞു ആന്‍.


'ഓകെ'


'അടിച്ചു മോനെ, അടിച്ചു ! കാമധേനു ലോട്ടറി റിസള്‍ട്ട്‌ വായിച്ചു കഴിഞ്ഞ പോലത്തെ ഒരവസ്ഥയായി ഞാന്‍.


'സ്ഥലം ആനിന്റെ ഇഷ്ടം, എല്ലാ ചിലവും എന്റെ വക, എന്താ ?'


(സംശയിക്കേണ്ടാ,  അബദ്ധം പറ്റിയതോന്നും അല്ല.  മനപ്പൂര്‍വം തന്നെ പറഞ്ഞതാണ്)


 'മോനെ ഒരാള്‍ ഒരു ഉപകാരം ചെയ്യുമ്പോള്‍, അവര്‍ക്ക് തക്ക പ്രതിഫലം നല്‍കണം' എന്നാണു എന്റെ അച്ഛന്‍ എന്നെ പഠിപ്പിച്ചിരിക്കുന്നത് !


'ഓകെ'  അതിനും ഓകെ.  നന്നായി ഈ 'ഓകെ' ഒന്ന്  നീട്ടി കിട്ടിയിരുന്നെങ്ങില്‍.........  അല്ലാ 'കാര്യമായി' എന്തെങ്ങിലും ചോദിക്കുമ്പോള്‍ ഓകെ ആയിരിക്കണം, അതാണ്‌.


'എന്നാല്‍ പോകാം ?' ഞാന്‍ അനിനോട് ചോദിച്ചു.
'ഓകെ' ആ അപ്പോള്‍ വിചാരിച്ചപോലെ തന്നെ ആണ്, സാധനം 'ഓകെ'  ആകും. സന്തോഷം !


തിരിച്ചു ഓട്ടോയില്‍ പോകുമ്പോള്‍  ഇങ്ങോട്ട്  വരുന്നത് പോലെ ആയിരുന്നില്ല.  ആകെ കൂടി ഒരു തരിപ്പ്,  എത്ര അടുത്തിരുന്നിട്ടും  മതിയാവുന്നില്ല.  ബസ്‌ സ്റ്റാന്‍ഡില്‍ ഇറക്കി വിടുമ്പോള്‍. വീണ്ടും ഞാന്‍ അവസരം ഉണ്ടാക്കി.  മുറുക്കെ ആനിന്റെ കയ്യില്‍ പിടിച്ചിട്ടു പറഞ്ഞു.


'താങ്ക്സ് ആന്‍' (അവളുടെ നഖം എന്റെ  കയ്യില്‍ എവിടെയോ ആഴ്ന്നിറങ്ങുന്നു)


മറുപടിയായി ആന്‍ ചിരിച്ചു. അതും, ഹോ !,  ഒരു പ്രത്യേക ചിരി.


ഒന്ന് മനസ്സില്‍ ഉറപ്പിച്ചു.  ഇതു വെറും 'വെടിമരുന്നല്ല, പ്ലൂട്ടോണിയം ആണ്, സാക്ഷാല്‍ അണുബോംബ് ഉണ്ടാക്കുന്ന സാധനം !' ഇതു പൊട്ടിച്ചാല്‍ കിടക്ക മാത്രമല്ല വീടും കൂടി തകരും.  ഭഗവാനെ  എന്റെ ' കൂടും  കുടുക്കയും' !  എന്താവുമോ ആവോ ?


പക്ഷെ വേറൊരു  ബോംബ്‌ പിറ്റേന്ന് പൊട്ടി !


(ഒരു 'തുടരാന്‍'  ശൈലി ആണെന്ന് കരുതരുത്, ഒരു മീറ്റിംഗ് ഉണ്ട്, പോയെ പറ്റൂ) 

3 comments:

  1. Dear...
    3-4 parts ethiyappolekkum correct aayi.. Nalla flow vannittundu. Comments nokki irikkukayonnum venda. Dhairyamaayi munnottu pokoo.

    ReplyDelete
  2. കണ്ടോ കണ്ടോ ഞാന്‍ പറഞ്ഞില്ലേ, അല്ലെങ്കിലും ദൈവം എന്ന് പറയുന്നോരാള്‍ തൃശൂര്‍ - കൊടകര - മനക്കുളങ്ങര ഭാഗത്തെവിടെയോ ഉണ്ടെന്നു എനിക്കറിയാമായിരുന്നു ! ഇപ്പെന്തായി , പറയത്തവന്മാരും അവളുമാരും #@*പ്പോയില്ലേ ? അതാണുറുമീസ്, അതാണനിമേഷ് !



    നന്ദി സുഹുര്‍ത്തെ, നന്ദി !

    ReplyDelete
  3. kalakkunandallo.. kando.. ithupole comments iniyum varum.. dhayramaayi ezuthikkolu :)

    enthanavo aa adutha bomb?

    ReplyDelete